Thursday, October 10, 2013

ഋതുഭേതം


ഋതുഭേതം
എന്‍ മാനസത്തെ കോരിത്തണുപ്പിച്ചൊരു
ആകാശ ഗംഗയായ്
വിണ്ണിന്‍ മടിത്തട്ടില്‍ നിന്നും
ഉതിര്‍ന്നു വീണ്
ആടിപ്പാടി ഉല്ലസിച്ച്
കളിച്ചുതിമര്‍ത്തു
മുത്തുമണികള്‍പോലെ മിന്നിത്തിളങ്ങിയും
പെട്ടെന്നെടുക്കുവാന്‍ തുനിയവേ
നീര്‍ക്കുമിളയായിപ്പൊട്ടിത്തകര്‍ന്നും
എന്‍ ഇളം ചുണ്ടിലെ
ഓളമായ്  തത്തിക്കളിച്ചും
നിന്‍ ഗര്‍ജനത്താല്‍
‍ഞെട്ടി ത്തെറിപ്പിച്ചു
എന്‍ മാനസത്തെ ആമോദത്താല്‍
കോരിത്തരിപ്പിച്ചും
മറ്റോരു മഴക്കാലെ വാനില്‍
പിന്നെയും ഉദിച്ചല്ലോ
അമ്മയായ്, തോഴിയായ്, മിത്രമായ്
എന്നിളം മേനിയെ നീ തഴുകുമ്പോള്‍
ഞാന്‍ കുളിരുകോരുമ്പോള്‍
ആ ആഗ്ളാദം പറഞ്ഞാലും തീരീല്ല
നിന്റെയൊപ്പം എന്‍ കഴിഞ്ഞു പോയ-
ബാല്യത്തിന്‍ ഓര്‍മകള്‍ നീ കൊണ്ടുവന്നു.
അന്നു ഞാന്‍ തുള്ളിച്ചാടി രസിച്ചോരോ മഴക്കാലം
പിന്നെയും വരുമോ എന്നുഞാനറിയാതെ
ഓര്‍ത്തുപോയ്

No comments:

Post a Comment