Thursday, October 10, 2013

ആഗ്രഹം


ആഗ്രഹങ്ങളാകുന്ന പേടകത്തില്‍
വലിയ വലിയ സാമ്രാജ്യങ്ങള്‍ കൊണഅടു
മനക്കോട്ടയില്‍ മെനഞ്ഞുകൊണ്ട്
ശരവേഗത്തില്‍ നാം മുന്നോട്ടു നീങ്ങുന്നു
ചില്ലുജാലകത്തിലൂടെ ഉടയാടകളും
വിഭൂഷണങ്ങളും കാണുമ്പോള്‍
നമ്മുടെ മനസ്സാം പാടത്തില്‍
നൂറൂമേനികൊയ്ത്തിന്റെ ആമോദം,
വിപണിയിലെ ആഡംബര വാഹനങ്ങള്‍
നമ്മെ മാടി,മാടി വിളിക്കുമ്പോള്‍
നമ്മുടെ മനസ്സാം പൂരപ്പറമ്പില്‍ 
വെടിക്കെട്ടും വാദ്യഘോഷമേളവും,
നശ്വരമീ പാഴ് മോഹങ്ങള്‍
തടയണയിടൂ തീരാമോഹങ്ങള്‍ക്ക്
ജീവിതമെന്ന പരമസത്യത്തെ തിരിച്ചറിഞ്ഞീടൂ,

ഋതുഭേതം


ഋതുഭേതം
എന്‍ മാനസത്തെ കോരിത്തണുപ്പിച്ചൊരു
ആകാശ ഗംഗയായ്
വിണ്ണിന്‍ മടിത്തട്ടില്‍ നിന്നും
ഉതിര്‍ന്നു വീണ്
ആടിപ്പാടി ഉല്ലസിച്ച്
കളിച്ചുതിമര്‍ത്തു
മുത്തുമണികള്‍പോലെ മിന്നിത്തിളങ്ങിയും
പെട്ടെന്നെടുക്കുവാന്‍ തുനിയവേ
നീര്‍ക്കുമിളയായിപ്പൊട്ടിത്തകര്‍ന്നും
എന്‍ ഇളം ചുണ്ടിലെ
ഓളമായ്  തത്തിക്കളിച്ചും
നിന്‍ ഗര്‍ജനത്താല്‍
‍ഞെട്ടി ത്തെറിപ്പിച്ചു
എന്‍ മാനസത്തെ ആമോദത്താല്‍
കോരിത്തരിപ്പിച്ചും
മറ്റോരു മഴക്കാലെ വാനില്‍
പിന്നെയും ഉദിച്ചല്ലോ
അമ്മയായ്, തോഴിയായ്, മിത്രമായ്
എന്നിളം മേനിയെ നീ തഴുകുമ്പോള്‍
ഞാന്‍ കുളിരുകോരുമ്പോള്‍
ആ ആഗ്ളാദം പറഞ്ഞാലും തീരീല്ല
നിന്റെയൊപ്പം എന്‍ കഴിഞ്ഞു പോയ-
ബാല്യത്തിന്‍ ഓര്‍മകള്‍ നീ കൊണ്ടുവന്നു.
അന്നു ഞാന്‍ തുള്ളിച്ചാടി രസിച്ചോരോ മഴക്കാലം
പിന്നെയും വരുമോ എന്നുഞാനറിയാതെ
ഓര്‍ത്തുപോയ്

കടല്‍


കടല്‍
എന്നും മനസ്സില്‍ തിരകളുയരുമാ
കടല്‍കാറ്റേറ്റാല്‍
ഓരോ മണത്തരികളിലുമെന്‍
കളിവീടുറങ്ങും പോലെ......
ഈ കടലിന്നറ്റവുമാഴവുമറിയാന്‍
വെമ്പിയ എന്‍ മനസ്സറിഞ്ഞില്ലല്ലോ
ജീവിത സാഗരത്തിന്‍
ആഴം അളക്കാനാകിലെന്ന്
ഈ കടല്‍ക്കരയിലെന്‍ ആശകളുമേന്തി
പറന്നുയര്‍ന്ന കാറ്റിന്‍ ഉറവിടം
സായാഹ്നത്തില്‍ തളര്‍ന്നവര്‍ തന്‍
നെടുവീര്‍പ്പാണെന്നറിഞ്ഞില്ലല്ലോ
പകലിന്‍ ഭാരവുമേന്തി ജ്വലിക്കും-
സൂര്യനെ ആഴങ്ങളില്‍ മുക്കി തണുപ്പിക്കും
കടലിന്‍ തിരകള്‍ തന്‍ തഴുകലേറ്റെന്‍
മനസ്സിന്‍ തീയകന്നു പോകുന്നു........