മഴയുടെ ഹൃദയം
ഒരു മഞ്ഞുതുള്ളിയായ്
എന്നില് പടര്ന്നുവീഴവേ
ഒരുനോക്കു കണ്ടു ഞാന് നിന് വെണ്മയാം ഹൃദന്തം
കത്തിജ്വലിക്കുന്നു, ജ്വാലയായ് നിന് മധുരമാം സ്വരം
ഒരു വാക്കു കേട്ടൂ നിന് മധുരമാം സ്വരം
ഉള്ളില് തട്ടി വിളങ്ങുമാ സ്വരം കേട്ടു
ഞാന് അലിയുന്നു നിന് മുന്നില്
താമരമൊട്ടുപോല് വിടരാന് തുടങ്ങവേ
കണ്ടു ഞാന് തരളമധുരമാം നിന് ഹൃദയം
കാറ്റുവീശി തുടങ്ങുമ്പോള്
കേട്ടു ഞാന് നിന്റെ ആ മൃദുവചനം
എന് ഹൃദയത്തിലൊരു മണിനാദംപോല്
വന്നു നീ തുള്ളിക്കളിക്കും മഴത്തുള്ളിപോല്
No comments:
Post a Comment