Thursday, May 16, 2013

മഴയുടെ ഹൃദയം ഒരു മഞ്ഞുതുള്ളിയായ് എന്നില് പടര്ന്നുവീഴവേ ഒരുനോക്കു കണ്ടു ഞാന് നിന് വെണ്മയാം ഹൃദന്തം കത്തിജ്വലിക്കുന്നു, ജ്വാലയായ് നിന് മധുരമാം സ്വരം ഒരു വാക്കു കേട്ടൂ നിന് മധുരമാം സ്വരം ഉള്ളില് തട്ടി വിളങ്ങുമാ സ്വരം കേട്ടു ഞാന് അലിയുന്നു നിന് മുന്നില് താമരമൊട്ടുപോല് വിടരാന് തുടങ്ങവേ കണ്ടു ഞാന് തരളമധുരമാം നിന് ഹൃദയം കാറ്റുവീശി തുടങ്ങുമ്പോള് കേട്ടു ഞാന് നിന്റെ ആ മൃദുവചനം എന് ഹൃദയത്തിലൊരു മണിനാദംപോല് വന്നു നീ തുള്ളിക്കളിക്കും മഴത്തുള്ളിപോല്
പങ്കുണ്ണി ചുള്ളി വളയ്ക്കാം പങ്കുണ്ണി ചുള്ളിക്കെട്ടു വളക്കാമോ നമ്മളും അതുപോല് പങ്കുണ്ണി ഒന്നായ് നിന്നാല് എന്തു ബലം ഒറ്റക്കൊരുമല പൊക്കാമോ പറ്റില്ലെന് പങ്കുണ്ണി ഒത്തു പിടിച്ചാല് മാമലയും പഞ്ഞികണക്കന് പങ്കുണ്ണി നാലാള് നാലുവഴിക്കുപോയാല് നാശം വരുമെടാ പങ്കുണ്ണി ഒന്നായ് ഒരുവഴി പോയാലോ നന്നായ് വരുമെടാ പങ്കുണ്ണി