Wednesday, June 29, 2011

മഴ

ഇറ്റിറ്റു വീണു എന്‍ മുറ്റത്തു നീ
മൊട്ടിട്ട മുല്ലയെ തട്ടിനീക്കി
പെയ്തു നിറഞ്ഞ എന്‍ നാലുകെട്ടില്‍ നീ
പുസ്തകത്താളിലെ കളിവഞ്ചിക്കായ്
തെറ്റിച്ചു, തെന്നിച്ചു തട്ടികളിച്ചു ഞാന്‍-
നിന്‍ സ്നേഹബിന്ദുക്കളൊന്നായി
എന്‍ കൈയില്‍ക്കോരിക്കളിച്ചിടുമ്പോള്‍
അമ്മ ചൊടിച്ചു
കൊഞ്ചിക്കുണുങ്ങി ഞാന്‍
വാതില്‍പ്പടിയിലായ് ചെന്നു നിന്നു
ഉമ്മറത്തേക്കു കണ്ണു നട്ടിരുന്നു

3 comments:

  1. ഗൃഹാതുരത്തം ഉണര്‍ത്തുന്ന വരികള്‍
    മഴ ഫോട്ടോസും കൂടി ഇതില്‍ കൊടുതിരുന്നെങ്ങില്‍
    നല്ല രസമുണ്ടാകുമയിരുന്നു

    ReplyDelete
  2. നിങ്ങള്‍ക്ക് ഒരു നല്ല ബ്ലോഗ്‌ പരിജയപ്പെടുത്തി തരാം
    തീര്‍ച്ചയും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപെടും

    http://anaswarakannadi.blogspot.com/2011/05/blog-post.html

    ReplyDelete
  3. അത് ശരി..അപ്പൊ റിയാസ് വഴി വന്നതാല്ലെ എന്റെ ബ്ലൊഗിലെക്ക്..വന്നതിനു നന്ദി പറയുന്നു..
    കവിത കൊള്ളാം...എന്താ വരികള്‍ ഇങിനെ അടുക്കിയത്..അതായത് മാറ്ജിന്‍ വലത് വശത്ത് കൊടുത്ത് എഴുതിയത് ഒരു പുതുമക്ക് വേണ്ടിയാണോ..?
    വരികള്‍ കൊള്ളാം..

    ReplyDelete