Wednesday, June 29, 2011

മഴ

ഇറ്റിറ്റു വീണു എന്‍ മുറ്റത്തു നീ
മൊട്ടിട്ട മുല്ലയെ തട്ടിനീക്കി
പെയ്തു നിറഞ്ഞ എന്‍ നാലുകെട്ടില്‍ നീ
പുസ്തകത്താളിലെ കളിവഞ്ചിക്കായ്
തെറ്റിച്ചു, തെന്നിച്ചു തട്ടികളിച്ചു ഞാന്‍-
നിന്‍ സ്നേഹബിന്ദുക്കളൊന്നായി
എന്‍ കൈയില്‍ക്കോരിക്കളിച്ചിടുമ്പോള്‍
അമ്മ ചൊടിച്ചു
കൊഞ്ചിക്കുണുങ്ങി ഞാന്‍
വാതില്‍പ്പടിയിലായ് ചെന്നു നിന്നു
ഉമ്മറത്തേക്കു കണ്ണു നട്ടിരുന്നു