ഒരു പുല്‍കൂമ്പിന്റെ നേര്‍ത്ത ചാരുതയില്‍
ഞാനറിഞ്ഞൂ മഴയുടെ ആദ്യ സ്പര്‍ശം,
താരകള്‍ തന്‍ കൈക്കുമ്പിളില്‍ നിന്നും
ഭൂമിതല്‍ ചക്രവാളത്തില്‍ പെയ്യുന്നു
പുലരിയുടെ നേര്‍ത്ത വരമ്പത്തുകൂടി
ഞാന്‍ പോകുമ്പോള്‍ അറിയുന്നു മഴയെ
രാവിന്റെ ഇരുളറകളില്‍ ഒളിക്കുമ്പോള്‍
ഞാനറിയുന്നു മഴയേ അന്നാദ്യമായി
ഒരു പിഞ്ചുകുഞ്ഞിന്റെ തരളതയോടെ
പെയ്യുന്ന മഴയെ ഞാന്‍ വരവേല്പൂ
മഴ തന്ന ദു;ഖവും മഴ തന്ന സ്വപ്നവും,
കൂടണയുന്നത് ഇനി എപ്പോള്‍?
മഴ തന്ന വിദ്യയും മഴ തന്ന ഭാഗ്യവും
പൂവണിയുന്നത് ഇനി എപ്പോള്‍?
എന്റെ പ്രീയപ്പെട്ടവരെല്ലാം പോയതും
ഒരു മഴയുടെ പ്രതിച്ഛായയിലല്ലോ,
ഇന്നു ഞാന്‍ ഏകയായ് ജാലക
വാതിലിലൂടെ കാണുന്നതും മഴയെ;